Alleppey: ധാരാളം കുടുംബങ്ങൾക്ക് അത്താണിയായ് നമ്മുടെ രൂപതയിൽ അമ്പതുകൊല്ലമായി ക്രീയാത്മകമായി പ്രവർത്തിക്കുന്ന ഫ്രാൻസിസ്കൻ ഫാമിലി അപ്പോസ്തലേറ്റ് മിനിസ്ട്രിയുടെ സുവർണ്ണ ജൂബിലി ആഘോഷം ഇന്ന് നടന്നു. ഇതിന്റെ പിന്നിൽ നിസ്വാർത്ഥമായി പ്രവർത്തിച്ച, അഭിവന്ദ്യപിതാക്കന്മാർ, വൈദീകർ, ശ്രീ. അലൻ ക്വിമെറ്റ്, സെക്രട്ടറിമാരായി പ്രവർത്തിച്ച കനോഷ്യൻ കോൺഗ്രിഗേഷനിലെ സിസ്റ്റേഴ്സ്, ഓഫീസ് സ്റ്റാഫ്, ഉപകാരികൾ എന്നിവരെ കൃതജ്ഞതയോടെ ഓർമ്മിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം. ഭവനനിർമ്മാണം, വിദ്യാഭ്യാസ സഹായം, സ്വയംതൊഴിൽ പദ്ധതി,ആതുരശുശ്രൂഷ തുടങ്ങി നിരവധി മേഖലകളിൽ എടുത്തുപറയത്തക്ക സംഭാവനകൾ നൽകുവാൻ FFA യ്ക്ക് കഴിഞ്ഞിട്ടുണ്ട്.